Thursday, April 23, 2009

ദൈവ സ്നേഹം

അറിയുന്നു ഞാന്‍ നിന്റെ സ്നേഹം
പാപങ്ങള്‍ ചെയ്താലും വേദനിപ്പിച്ചാലും
മാറാത്ത സ്നേഹമീ ദൈവസ്നേഹം
(അറിയുന്നു )

കാലിതന്‍ കൂട്ടില്‍ ഭൂജാതനായി
രോഗങ്ങള്‍ ദുരിതങ്ങള്‍ എല്ലാം അകറ്റി
കാല്‍വരി ഗിരിയില്‍ ജീവന്‍ വെടിഞ്ഞു
ഉത്ഥിതനായ് സ്വര്‍ലോകം പൂകി
(അറിയുന്നു)

കരയുന്ന നേരത്ത് കണ്ണീര്‍ തുടച്ചു
വീഴുന്ന നേരത്ത് കൈതാങ്ങലായി
വഴിതെറ്റും നേരത്ത് വഴികാട്ടിയായി
പ്രാണന്റെ പ്രാണനായ് കാക്കുന്ന സ്നേഹം
(അറിയുന്നു)

നീതിസുര്യന്‍

നീതിസൂര്യന്‍ യേശുരാജാവേ ..
കാല്‍വരിയില്‍ യാഗമായവനെ(2)

നീതിയിന്‍ പാതയില്‍ നടന്നിടുവാന്‍
വിശ്വാസരാഹിത്യം അകറ്റണമേ..
വിശുദ്ധിയിന്‍് പാതയില്‍ ചരിച്ചിടുവാന്‍
കാരുണ്യ വര്‍ഷം ചൊരിയണമേ..
( നീതിസൂര്യന്‍ )

സാത്താന്യ ശക്തിയെ ജയിച്ചിടുവാന്‍
ഹൃത്തില്‍ നിന്‍ വചനം ഏകേണമെ...
പാരില്‍ നിന്‍ സ്നേഹം ചൊരിഞ്ഞീടുവാന്‍
നിന്‍ കൃപ ഞങ്ങളില്‍ ചൊരിയേണമേ...
( നീതിസൂര്യന്‍ )

വാനമേഘെ നീ വന്നീടും നാള്‍
നിര്‍ഭയനായ് എന്നെ നിര്‍ത്തേണമേ..
സ്വര്‍ഗീയ വാതില്‍ തുറക്കേണമേ
അനുഗ്രഹ വര്‍ഷം ചൊരിയേണമേ
( നീതിസൂര്യന്‍ )

മാനസാന്തരം

ലോകത്തിന്‍ വീഥിയില്‍ ചരിച്ചു ഞാന്‍
പാപിയാം എന്നെ വിളിച്ചു നീ
കാരുണ്യമെന്നില്‍ ചൊരിഞ്ഞു നീ
ദ്രോഹിയാം എന്നെ നീ വീണ്ടെടുത്തു
(ലോകത്തിന്‍ )
വചനത്താലെ നിറച്ചു നീ എന്നെ
നീ നയിക്കും പാതയില്‍ നടന്നിടുവാന്‍..
ഏകി എന്നില്‍ നിന്‍ സ്വന്ത ജീവന്‍
നിന്‍ ഭാവമെന്നില്‍ പകര്‍ന്നിടുവാന്‍ ...
(ലോകത്തിന്‍ )

ഇന്നെന്‍ സ്വപ്നം നീതിയിന്‍ രാജ്യം
നീ വാഴും രാജ്യം സ്വര്‍ഗരാജ്യം
അന്ത്യ നാളില്‍ ദൂതരുമായ്
വാനില്‍ നീ വന്നീടും എത്ര മോദം
(ലോകത്തിന്‍ )